സാമ്പത്തിക സംവരണം: കുപ്രചാരണങ്ങള്‍ തട്ടിപ്പെന്നു സിബിസിഐ ലെയ്റ്റി കൗണ്‍സില്‍
Wednesday, November 25, 2020 11:24 PM IST
കൊച്ചി: സാമ്പത്തിക സംവരണത്തിനെതിരേ കേരളത്തില്‍ തുടര്‍ച്ചയായി ചിലര്‍ നടത്തുന്ന കുപ്രചാരണങ്ങള്‍ ജനങ്ങളെ സാമുദായികമായി ഭിന്നിപ്പിച്ചു നേട്ടമുണ്ടാക്കാനും അധികാരത്തിലേറാനുമുള്ള രാഷ്ട്രീയ തട്ടിപ്പുമാത്രമാണെന്നു സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യന്‍.
കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ സംവരണേതര വിഭാഗങ്ങള്‍ക്കുള്ള സാമ്പത്തിക സംവരണത്തില്‍ ഏറ്റവും നേട്ടമുള്ളത് ഇന്ത്യയിലെ മുസ് ലിം സമൂഹത്തിനാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.