നെല്ല് സംഭരണത്തിലെ പ്രതിസന്ധി പരിഹരിക്കണം: രമേശ് ചെന്നിത്തല
Tuesday, October 27, 2020 1:15 AM IST
തിരുവനന്തപുരം: കേരളത്തിന്റെ നെല്ലറകളായ കുട്ടനാട്ടിലെയും പാലക്കാട്ടെയും നെല്ല് സംഭരണം പ്രതിസന്ധിയിലായിട്ടും സർക്കാർ പ്രശ്ന പരിഹാരത്തിന് ശ്രമിക്കാത്തതിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ശക്തിയായി പ്രതിഷേധിച്ചു. പാലക്കാട്ടെയും കുട്ടനാട്ടിലെയും പാടശേഖരങ്ങൾ അദ്ദേഹം സന്ദർശിച്ചു.
സർക്കാരിന്റെ തല തിരിഞ്ഞ പരിഷ്കാരം കാരണം ആയിരക്കണക്കിന് ടണ്‍ നെല്ലാണ് നശിക്കുന്നത്. കൊയ്ത്ത് കഴിഞ്ഞ നെല്ല് പാടത്തും വരന്പത്തുമായി കിടക്കുകയാണ്. അടുത്ത ദിവസങ്ങളിൽ തുലാവർഷം ആരംഭിക്കുമെന്നാണ് മുന്നറിയിപ്പ്. അതോടെ ഇത്തവണത്തെ നെല്ല് മുഴുവൻ നശിക്കുന്ന അവസ്ഥയാണ് വരാൻ പോകുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.