6843 പേർക്കു കോവിഡ്
Monday, October 26, 2020 1:25 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 6843 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 48,212 പേർക്ക് പരിശോധന നടത്തിയപ്പോഴാണ് 14.1 ശതമാനം പേർക്ക് പോസിറ്റീവായത്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 159 പേർ സംസ്ഥാനത്തിന് പുറത്തുനിന്നും വന്നവരാണ്. 5694 പേർക്ക് സന്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 908 പേരുടെ സന്പർക്ക ഉറവിടം വ്യക്തമല്ല. 82 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. 7649 പേർ രോഗമുക്തി നേടി.
ഇന്നലെ 26 പേരുടെ മരണം കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 1332 ആയി. നിലവിൽ 96,585 പേരാണ് ചികിത്സയിലുള്ളത്. 58 പുതുതായി 58 ഹോട്ട് സ്പോട്ടുകൾ. 13 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കി. ഇതോടെ ആകെ ഹോട്ട് സ്പോട്ടുകളുടെ എണ്ണം 669 ആയി.