കുര്യൻ കെ. തോമസിനു ചലച്ചിത്ര അക്കാദമി ഫെലോഷിപ്
Monday, October 26, 2020 12:22 AM IST
കോട്ടയം: സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ 2020 ലെ ഗവേഷണ ഫെലോഷിപ്പിന് (50,000 രൂപ) എഴുത്തുകാരനും എംജി യൂണിവേഴ്സിറ്റി പ്രസിദ്ധീകരണ വിഭാഗം റിട്ട. ഡയറക്ടറുമായ കുര്യൻ കെ. തോമസിന്റെ മലയാള ചലച്ചിത്ര സാഹിത്യം- ഗ്രന്ഥസൂചിയും ബിബ്ലിയോമെട്രിക് പഠനവും എന്ന പഠന നിർദേശം തെരഞ്ഞെടുക്കപ്പെട്ടു.
മലയാളത്തിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ചലച്ചിത്ര ഗ്രന്ഥങ്ങളുടെ പുസ്തകസംബന്ധിയായ വിവരങ്ങളുടെ ശേഖരണം, വിശകലനം, ഗ്രന്ഥസൂചിക നിർമാണം ഇവയുടെ അടിസ്ഥാനത്തിൽ മലയാള ചലച്ചിത്ര സാഹിത്യത്തിലെ പൊതുപ്രവണതകളുടെ കണ്ടെത്തലാണ് പഠന ലക്ഷ്യം.