വിഷമദ്യദുരന്തം: കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കണമെന്ന് കമ്മീഷൻ
Thursday, October 22, 2020 12:56 AM IST
തിരുവനന്തപുരം: പാലക്കാട് കഞ്ചിക്കോടിലെ പയറ്റുകാട് ആദിവാസി കോളനി വിഷമദ്യ ദുരന്തത്തിൽ മരിച്ച ശിവന്റെ മൂന്ന് കുട്ടികളുടെ സംരക്ഷണ ചുമതല പട്ടിക വർഗ വികസന വകുപ്പ് ഏറ്റെടുക്കണമെന്ന് സംസ്ഥാന പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മീഷൻ.
കുട്ടികളുടെ സംരക്ഷണത്തിനും തുടർ വിദ്യാഭ്യാസത്തിനുമാവശ്യമായ നടപടി സ്വീകരിക്കാൻ പട്ടിക വർഗ വികസന ഡയറക്ടർക്കാണ് നിർദേശം നൽകിയത്. പെൺകുട്ടികളുൾപ്പെടെ അനാഥരായ മൂന്ന് കുട്ടികളുടെയും വീടിന്റെയും ശോചനീയാവസ്ഥ സംബന്ധിച്ച മാധ്യമവാർത്തയെ തുടർന്നാണ് കമ്മീഷന്റെ നടപടി.