ശിവശങ്കറിന്റെ ‘അസുഖം’ മുഖ്യമന്ത്രിക്കും പിടിക്കുമോയെന്ന് പി. സി. തോമസ്
Wednesday, October 21, 2020 1:26 AM IST
കോട്ടയം: ശിവശങ്കറിനെ ചോദ്യംചെയ്യാൻ കസ്റ്റംസുകാർ വന്നപ്പോൾ പെട്ടെന്ന് അദ്ദേഹത്തിനുണ്ടായ ’അസുഖം’ കേരള മുഖ്യമന്ത്രിക്കും താമസിയാതെ വരുമോയെന്ന സന്ദേഹമുണ്ടെന്നു കേരള കോണ്ഗ്രസ് ചെയർമാനും എൻഡിഎ ദേശീയ സമിതിയംഗവുമായ പി.സി. തോമസ്.
എൻഐഎ ചോദ്യംചെയ്ത സ്വപ്നയുടെയും ശിവശങ്കറുടെയും മറ്റു പ്രതികളുടെയും സാക്ഷികളുടെയും മൊഴികൾ തമ്മിലുള്ള വ്യത്യാസവും പൊരുത്തക്കേടും അനുബന്ധകാര്യങ്ങളും വ്യക്തമായി പഠിച്ചശേഷം സ്വർണക്കടത്തുമായി ബന്ധപ്പെട്ടു ’വന്പന്മാർ ’ പലരും കുടുങ്ങുമെന്നു പറയപ്പെടുന്നതിൽ തങ്ങളുടെ മുഖ്യമന്ത്രിയുണ്ടാകുമോ എന്ന ആശങ്കയുണ്ടെന്നും തോമസ് പറഞ്ഞു