കലാമണ്ഡലം ഭരണസമിതിയിലേക്കു മൂന്നു പദ്മശ്രീക്കാർ
Wednesday, September 23, 2020 11:44 PM IST
തൃശൂർ: കേരള കലാമണ്ഡലം ഭരണസമിതി അംഗങ്ങളായി പദ്്മശ്രീ കലാമണ്ഡലം ഗോപി, പദ്മ ശ്രീ കലാമണ്ഡലം ക്ഷേമാവതി, പദ്മശ്രീ പെരുവനം കുട്ടൻ മാരാർ എന്നിവരെ നോമിനേറ്റ് ചെയ്തു. കലാമണ്ഡലം വൈസ് ചാൻസലർ നൽകിയ പട്ടികയിൽനിന്ന് സർക്കാർ ശിപാർശയോടെ ഗവർണറാണ് ഇവരെ നോമിനേറ്റ് ചെയ്തത്. മൂന്നുവർഷമാണു കാലാവധി.