നിയമസഭയിലെ അക്രമം: കേസ് തുടരുമെന്നു രമേശ് ചെന്നിത്തല
Wednesday, September 23, 2020 1:59 AM IST
തിരുവനന്തപുരം: നിയമസഭയിലെ കൈയാങ്കളി കേസിൽ അന്നത്തെ ഇടത് അംഗങ്ങൾ നിയമസഭയിൽ കാട്ടിക്കൂട്ടിയ അക്രമങ്ങൾക്കും നശീകരണങ്ങൾക്കും പരമാവധി ശിക്ഷ വാങ്ങിച്ചു കൊടുക്കുന്നതുവരെ കേസ് തുടരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
കേസ് പിൻവലിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കത്തിനെതിരേ പ്രതിപക്ഷ നേതാവ് എന്ന നിലയിൽ കോടതിയിൽ പോവുകയും തന്റെ വാദം അംഗീകരിച്ചു കേസ് തുടരാൻ നിർദേശം നൽകുകയുമാണുണ്ടായതെന്നും ചെന്നിത്തല പറഞ്ഞു. കോടതി നടപടിയെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.