ശ്രീപദ്മനാഭസ്വാമി ക്ഷേത്രം പ്രഫ. പി.കെ. മാധവൻ നായർ സർക്കാർ പ്രതിനിധി
Monday, September 21, 2020 1:15 AM IST
തിരുവനന്തപുരം: സുപ്രീംകോടതി വിധിപ്രകാരം ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലേക്കു രൂപീകരിക്കേണ്ട അഞ്ചംഗ ഭരണസമിതിയിലേക്കു കേരള സർക്കാർ പ്രതിനിധിയായി തിരുവനന്തപുരം ആറ്റുകാൽ സ്വദേശിയായ പ്രഫ. പി.കെ. മാധവൻ നായരെ നിയമിച്ചു.
തിരുവനന്തപുരം സംസ്കൃത കോളജ് റിട്ട. പ്രഫസറും മുൻ കേരള സർവകലാശാല സിൻഡിക്കറ്റ് അംഗവും മുൻ പിഎസ്സി അംഗവുമാണ്. നിലവിൽ മുന്നാക്ക സമുദായ ക്ഷേമ കോർപറേഷൻ ഡയറക്ടറാണ്.
കോടതി നിർദേശമനുസരിച്ച് 23നകം പുതിയ ഭരണസമിതി ചുമതലയേൽക്കണം. സംസ്ഥാന പ്രതിനിധി, കൊട്ടാരം പ്രതിനിധി, തന്ത്രി, കേന്ദ്രസർക്കാർ പ്രതിനിധി എന്നിവരുൾപ്പെടുന്ന ഭരണസമിതിയുടെ ചെയർമാൻ ജില്ലാ ജഡ്ജിയാണ്.