നടിയെ ആക്രമിച്ച കേസ് : കൂറുമാറിയവര്‍ക്കെതിരേ യുവനടിമാര്‍
Monday, September 21, 2020 12:58 AM IST
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ രണ്ടു സാക്ഷി കളുടെ കൂറുമാറ്റത്തെ വിമര്‍ശിച്ച് യുവ നടിമാര്‍ രംഗത്ത്. ‘അവള്‍ക്കൊപ്പം’ ഹാഷ്ടാഗുമായി സമൂഹമാധ്യമങ്ങളിലാണ് നടി പാര്‍വതി തിരുവോത്ത്, റിമ കല്ലിങ്കല്‍ എന്നിവര്‍ പ്രതികരണം കുറിച്ചത്. അതിജീവിച്ചവള്‍ മൂന്നു വര്‍ഷത്തിലേറെയായി യാതനയിലൂടെയും തുടര്‍ച്ചയായ ആഘാതങ്ങളിലൂടെയുമാണ് കടന്നുപോകുന്നതെന്നും സാക്ഷികളുടെ മൊഴിമാറ്റം ഞെട്ടിക്കുന്നതാണെന്നും പാര്‍വതി ഫേസ്ബുക്കില്‍ കുറിച്ചപ്പോള്‍ കൂറുമാറിയവരുടെ പേര് സഹിതം പരാമര്‍ശിച്ചായിരുന്നു റിമയുടെ പ്രതികരണം.