വനഭൂമിയായി വിജ്ഞാപനം: വിധി ശരിവച്ചു
Sunday, September 20, 2020 12:06 AM IST
കൊച്ചി: വനഭൂമിയായി വിജ്ഞാപനം ചെയ്ത ഭൂമിയില്‍ പിന്നീട് അവകാശം ഉന്നയിക്കാന്‍ കഴിയില്ലെന്ന സിംഗിള്‍ ബെഞ്ചിന്റെ വിധി ഹൈക്കോടതി ഡിവിഷന് ബെഞ്ച് ശരിവച്ചു.
കോതമംഗലം നഗരസഭയുടെ പരിധിയിലുള്ള വനഭൂമി നഗരസഭയ്ക്കു പതിച്ചു നല്‍കുന്നതുമായി ബന്ധപ്പെട്ട കേസാണ് ഡിവിഷന്‍ബെഞ്ച് പരിഗണിച്ചത്. സര്‍ക്കാരിന്റെ ഭൂമിയില്‍ നഗരസഭയ്ക്ക് അവകാശം ഉന്നയിക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി സിംഗിള്‍ ബെഞ്ച് ഹര്‍ജി തള്ളിയിരുന്നു.തുടര്‍ന്ന് നല്കിയ അപ്പീലാണ് ഇപ്പോള്‍ ഡിവിഷന് ബെഞ്ചും തള്ളിയത്.