ശ്രീറാം വെങ്കിട്ടരാമന് കോടതിയുടെ അന്ത്യശാസനം
Saturday, September 19, 2020 12:47 AM IST
തിരുവനന്തപുരം: പത്രപ്രവർത്തകനായ കെ.എം. ബഷീർ വാഹ നമിടിച്ചു കൊല്ലപ്പെട്ട കേസിൽ കോടതിയിൽ ഹാജരാകാതെ ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമൻ. മൂന്ന് തവണ നോട്ടീസ് നൽകിയിട്ടും ഹാജരാകാത്ത ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമൻ അടുത്ത മാസം 12ന് കോടതിയിൽ നേരിട്ട് ഹാജരാകണമെന്ന് ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി (മൂന്ന്) അന്ത്യശാസനം നൽകി.
അതേസമയം രണ്ടാം പ്രതിയും ശ്രീറാമിന്റെ സുഹൃത്തുമായ വഫ കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരായി ജാമ്യമെടുത്തു. ഇരുവരോടും ഇന്നലെ ഹാജരാകാൻ തിരുവനന്തപുരം മൂന്നാം ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേട്രേട്ട് കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ വഫ മാത്രമാണ് കോടതിയിൽ ഹാജരായത്. വിവിധ കാരണങ്ങൾ പറഞ്ഞാണ് ശ്രീറാം കോടതിയിൽ ഹാജരാകാതെ മാറിനിന്നത്. ഈ സാഹചര്യത്തിലാണ് കോടതി അടുത്ത 12 നു ഹാജരാകണമെന്ന് അന്ത്യശാസനം നൽകിയത്.