ധനസഹായം വർധിപ്പിക്കണം: ഉമ്മൻ ചാണ്ടി
Tuesday, August 11, 2020 3:10 AM IST
മൂന്നാർ: പെട്ടിമുടിയിൽ മരിച്ചവരുടെ ആശ്രിതർക്ക് സർക്കാർ പ്രഖ്യാപിച്ച തുക വർധിപ്പിക്കണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.
ഉരുൾപൊട്ടലുണ്ടായ പെട്ടിമുടിയിൽ സന്ദർശനം നടത്തുകയായിരുന്നു ഉമ്മൻ ചാണ്ടി. ഒരേ ദിവസം നടന്ന കരിപ്പൂരിലെ വിമാനാപകടത്തിൽ മരിച്ചവർക്ക് പത്തുലക്ഷം രൂപ പ്രഖ്യാപിച്ചതോടെ പെട്ടിമുടിയിലെ പാവപ്പെട്ടവരോട് സർക്കാർ കാട്ടുന്നത് വിവേചനമാണെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടിയിരുന്നു.
പ്രതിപക്ഷനേതാവിന്റെ അഭിപ്രായങ്ങളോട് യോജിക്കുന്നതായും മരിച്ച തൊഴിലാളികൾക്ക് പ്രഖ്യാപിച്ച തുകയായ അഞ്ചുലക്ഷത്തിന്റെ കാര്യം പുനഃപരിശോധിച്ച് പത്തുലക്ഷമായി ഉയർത്തണമെന്നും അദ്ദേഹം പറഞ്ഞു.