സര്‍ഫാസി ആക്ട് നടപടികൾ നിര്‍ത്തിവയ്ക്കാൻ ഉത്തരവ്
Thursday, August 6, 2020 12:42 AM IST
കൊച്ചി: കോവിഡ് കാലത്തിന് മുമ്പ് സര്‍ഫാസി ആക്ട് പ്രകാരം ആരംഭിച്ച റവന്യു റിക്കവറി നടപടികളും ലോക്ക് ഡൗണ്‍ കാലത്ത് താത്കാലികമായി നിര്‍ത്തിവയ്ക്കണമെന്നു ഹൈക്കോടതി. റവന്യു, ബാങ്ക് റിക്കവറി നടപടികള്‍ വിലക്കിയ മാര്‍ച്ചിലെ ഉത്തരവിന്റെ കാലാവധി ഇനിയൊരു ഉത്തരവുണ്ടാകും വരെ നീട്ടിയതായും ചീഫ് ജസ്റ്റീസ് എസ്. മണികുമാര്‍ അധ്യക്ഷനായ ഫുള്‍ബെഞ്ച് പറഞ്ഞു.
നിഷ്ക്രിയ ആസ്തികളുടെ ഗണത്തിലുള്ള വായ്പകളുടെ കാര്യത്തില്‍ കോവിഡ് വ്യാപനത്തിന് മുമ്പേ സര്‍ഫാസി നിയമ പ്രകാരം റിക്കവറി നടപടികള്‍ ആരംഭിച്ചവ തുടരാന്‍ അനുമതി തേടി എസ്ബിഐ, കാനറ ബാങ്കുകള്‍ നല്കിയ ഹര്‍ജികളിലാണ് ഉത്തരവ്.