രാജ്യസഭാ സീറ്റ് എൽജെഡിക്കുതന്നെ
Wednesday, August 5, 2020 1:16 AM IST
തിരുവനന്തപുരം : രാജ്യസഭാ സീറ്റ് ലോക് താന്ത്രിക് ജനതാദളിനു (എൽജെഡി) നൽകാൻ ഇടതുമുന്നണിയിൽ ധാരണ.
ഇന്നലെ സിപിഎം,സിപിഐ നേതാക്കളുമായി എൽജെഡി നേതാക്കൾ ചർച്ച നടത്തിയിരുന്നു. ശനിയാഴ്ച ചേരുന്ന ഇടതുമുന്നണി യോഗത്തിൽ സീറ്റു സംബന്ധിച്ചുള്ള ഔദ്യോഗിക തീരുമാനമുണ്ടാകും. അതിനുശേഷമാകും എൽജെഡി സ്ഥാനാർഥിയെ തീരുമാനിക്കുക. എം.വി.ശ്രേയാംസ്കുമാറായിരിക്കും സ്ഥാനാർഥിയെന്നു കരുതുന്നു. ഈ മാസം 24-നാണു രാജ്യസഭാ തെരഞ്ഞെടുപ്പ്.