വിദ്യാഭ്യാസനയം: പഠിക്കാൻയുഡിഎഫ് സമിതി
Wednesday, August 5, 2020 12:05 AM IST
തിരുവനന്തപുരം: കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പുതിയ വിദ്യാഭ്യാസ നയത്തെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നിർദേശാനുസരണം സമിതിയെ നിയോഗിച്ചതായി യുഡിഎഫ്. കണ്‍വീനർ ബെന്നി ബഹനാൻ അറിയിച്ചു. വി.ഡി. സതീശൻ എംഎൽഎ കണ്‍വീനറായ കമ്മിറ്റിയിൽ എംഎൽഎമാരായ എം. ഉമ്മർ, മോൻസ് ജോസഫ്, സിഎംപി നേതാവ് സി.പി. ജോണ്‍, ഫോർവേർഡ് ബ്ളോക്ക് നേതാവ് ജി ദേവരാജൻ എന്നിവർ അംഗങ്ങളായിരിക്കും.