കോവിഡ്: രാഷ്ട്രീയ സമരങ്ങൾ തടയണമെന്നാവശ്യപ്പെട്ട് ഹര്‍ജി
Monday, July 13, 2020 11:52 PM IST
കൊച്ചി: സംസ്ഥാനത്ത് കോവിഡ് രോഗവ്യാപനം രൂക്ഷമാകുന്നതിനിടെ സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങളും നിയന്ത്രണങ്ങളും പാലിക്കാതെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതിഷേധങ്ങളും സമരങ്ങളും നടത്തുന്നത് തടയണമെന്നാവശ്യപ്പെട്ട് ഹര്‍ജി.എറണാകുളം സ്വദേശികളായ ജോണ്‍ നമ്പേലി ജൂനിയര്‍, പ്രവീണ്‍ ജി. പൈ, സജി. വി. നായര്‍ എന്നിവരാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.
കോവിഡ് രോഗം പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തിലും പ്രതിഷേധങ്ങളുമായി ഒരു വിഭാഗം തെരുവിലിറങ്ങുന്നു. ഇത്തരം നടപടികള്‍ ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവുമായി പ്രഖ്യാപിക്കണം. ഇത്തരത്തില്‍ ആളുകളെ തെരുവിലിറക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ രജിസ്ട്രേഷന് റദ്ദാക്കണെമന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.