സ്വപ്ന സുരേഷ് കീഴടങ്ങില്ലെന്ന് അഭിഭാഷകന്
Saturday, July 11, 2020 12:50 AM IST
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷ് കീഴടങ്ങില്ലെന്ന് അഭിഭാഷകന് ടി.കെ രാജേഷ് കുമാര്‍. നിലവിലെ സാഹചര്യത്തില്‍ കീഴടങ്ങുന്നതിനെ കുറിച്ച് സ്വപ്ന ചിന്തിച്ചിട്ടില്ല. അവര്‍ ചെയ്ത രാജ്യദ്രോഹം എന്താണെന്ന് വ്യക്തമല്ല.
കേസുമായി ബന്ധപ്പെട്ട് എഫ്ഐആറിന്റെ പകര്‍പ്പ് ലഭിച്ചില്ലെന്നും അതു ലഭിച്ചാല്‍ മാത്രമേ ആരോപണങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാവുകയുള്ളൂവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സ്വപ്നയുടെ ശബ്ദരേഖയെ കുറിച്ച് തനിക്ക് കൂടുതലൊന്നും അറിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു.