സർക്കാരിലും മുഖ്യമന്ത്രിയിലും പൂർണ വിശ്വാസം: കാനം രാജേന്ദ്രൻ
Friday, July 10, 2020 12:41 AM IST
തിരുവനന്തപുരം: സ്വർണക്കടത്തു കേസ് കേന്ദ്ര ഏജൻസി അന്വേഷിച്ചു കുറ്റക്കാരെ പുറത്തുകൊണ്ടു വരണമെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സംസ്ഥാന സർക്കാരിലും മുഖ്യമന്ത്രിയിലും പൂർണ വിശ്വാസമാണ്. സ്പ്രിങ്ക്ളർ വിഷയത്തിൽ തന്നെ ഐടി സെക്രട്ടറിയെ മാറ്റണമെന്നു സിപിഐ ആവശ്യപ്പെട്ടതാണ്. നിയമനങ്ങൾ സുതാര്യമായിരിക്കണമെന്ന നിലപാടാണു പാർട്ടിക്കുള്ളത്. ആരോപിതനായ ഉദ്യോഗസ്ഥനെ മുഖ്യമന്ത്രി തന്നെ മാറ്റിയിട്ടുണ്ട്. സർക്കാരുമായി ബന്ധപ്പെട്ടുള്ള ആർക്കെങ്കിലും കേസുമായി ബന്ധമുണ്ടെന്നു തെളിഞ്ഞാൽ ശക്തമായ നടപടി തന്നെ ഉണ്ടാകുമെന്നും കാനം രാജേന്ദ്രൻ വ്യക്തമാക്കി. സർക്കാരിന്റെ ഗ്രാഫ് എപ്പോഴും ഉയർന്നിരിക്കണമെന്നില്ല -കാനം പറഞ്ഞു.