പ്രതിപക്ഷത്തിന്റെ ശ്രമം സ്വര്‍ണക്കടത്തിനു പിന്നിലുള്ളവരെ രക്ഷിക്കാന്‍: മന്ത്രി ജയരാജന്
Thursday, July 9, 2020 12:34 AM IST
കണ്ണൂര്‍: സ്വര്‍ണക്കടത്തിന് പിന്നിലുള്ള സംഘത്തെ രക്ഷപ്പെടുത്താനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്ന് വ്യവസായ മന്ത്രി ഇ.പി. ജയരാജന്. മുഖ്യമന്ത്രിക്കും സര്‍ക്കാരിനും എതിരായ ആരോപണങ്ങള്‍ കേസ് വഴിതിരിച്ചുവിടാനാണെന്നും മന്ത്രി കണ്ണൂരില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
സംഭവത്തിൽ സര്‍ക്കാരിന് യാതൊരു ബന്ധവുമില്ല. എന്നാല്‍ ഇതിന്റെ മറവില്‍ സര്‍ക്കാരിന്റെ പ്രതിഛായ തകര്‍ക്കാനാകുമോയെന്നാണ് യുഡിഎഫിന്റെയും ബിജെപിയുടെയും ശ്രമം. എന്നാല്‍ അതു വ്യാമോഹം മാത്രമാണ്. ഏതന്വേഷണവും സ്വാഗതം ചെയ്യുന്നുവെന്നും മന്ത്രി പറഞ്ഞു.