കോവിഡ് കണക്ക്: രോഗികളുടെ എണ്ണം വേര്‍തിരിച്ചു പറയുന്നത് തടയണമെന്ന് ഹര്‍ജി
Wednesday, July 8, 2020 12:15 AM IST
കൊച്ചി: കേരളത്തിലെ കോവിഡ് രോഗികളുടെ ദിനംപ്രതിയുള്ള കണക്ക് പുറത്തുവിടുമ്പോള്‍ വിദേശത്തുനിന്നും ഇതരസംസ്ഥാനങ്ങളില്‍നിന്നും മടങ്ങിയെത്തിയവരില്‍ രോഗികളായവരുടെ എണ്ണം വേര്‍തിരിച്ചു പറയുന്നത് തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി.
വിവേചനപരമായി കണക്കുകള്‍ പുറത്തുവിടുന്നത് രോഗികളുടെ സ്വകാര്യത ഉറപ്പുവരുത്താന്‍ ലോകാരോഗ്യ സംഘടന നല്‍കിയിട്ടുള്ള നിര്‍ദേശങ്ങളുടെ ലംഘനമാണെന്നും മടങ്ങിയെത്തുന്ന പ്രവാസികളെ രോഗഭീതി മൂലം ബന്ധുക്കള്‍ വീട്ടില്‍ കയറ്റാന്‍ പോലും തയാറാകാത്ത സംഭവങ്ങളുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു.