സഹോദരി ഭർത്താവിനെ കൊലപ്പെടുത്തിയയാൾ അറസ്റ്റിൽ
Sunday, July 5, 2020 12:34 AM IST
ഹരിപ്പാട്: സഹോദരീ ഭർത്താവിനെ വെട്ടിക്കൊന്ന സംഭവത്തിൽ ഭാര്യാ സഹോദരനെ പോലീസ് അറസ്റ്റ് ചെയ്തു. എരിക്കാവ് മൂന്നുകുളങ്ങര വീട്ടിൽ ശ്രീകുമാരപിള്ള(65)യാണ് മരിച്ചത്. സംഭവത്തിൽ ഭാര്യാ സഹോദരൻ കൃഷ്ണൻ നായരെ(63) പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം രാത്രി പത്തോടെയാണ് സംഭവം. സ്ഥിരമായി മദ്യപിച്ചെത്തുന്ന ശ്രീകുമാരപിള്ളയും ഭാര്യയുമായി വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു. കഴിഞ്ഞ ദിവസവും വഴക്കുണ്ടാകുകയും ഇതിനിടയിൽ കൃഷ്ണൻനായർ വഴക്കിനിടെ വെട്ടുകത്തി ഉപയോഗിച്ച് വെട്ടുകയുമായിരുന്നു.വീട്ടിലുണ്ടായിരുന്ന മരുമകൻ ഉടൻ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്നലെ രാവിലെ എട്ടോടെ പോലീസെത്തി കൃഷ്ണൻ നായരെ അറസ്റ്റുചെയ്തു. പ്രതിയെ കായംകുളത്തെ ഡിറ്റക്ഷൻ കേന്ദ്രത്തിലാക്കി. മരിച്ച ശ്രീകുമാരപിള്ള വർഷങ്ങളായി എരിക്കാവിലെ ഭാര്യാവീട്ടിൽ ഭാര്യാസഹോദരനോടൊപ്പമായിരുന്നു താമസം. മക്കൾ: അഞ്ജലി, കണ്ണൻ. മരുമക്കൾ: അഞ്ജലി, ശ്രീജിത്ത് . കായംകുളം ഡിവൈഎസ്പി അലക്സ് ബേബിയുടെ നിർദേശപ്രകാരം പ്രതിയെ പിടികൂടുകയായിരുന്നു.