ഓരോ പാർട്ടിക്കും അവരുടേതായ ജനപിന്തുണയുണ്ടെന്നു മുഖ്യമന്ത്രി
Saturday, July 4, 2020 2:11 AM IST
തിരുവനന്തപുരം: കേരളത്തിലെ ഓരോ പാർട്ടിക്കും അവരുടേതായ ജനപിന്തുണയുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കേരള കോണ്‍ഗ്രസുമായി ബന്ധപ്പെട്ട മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. കോണ്‍ഗ്രസും ലീഗും കഴിഞ്ഞാൽ യുഡിഎഫിലെ മൂന്നാമത്തെ പാർട്ടി കേരള കോണ്ഗ്രസാണെന്നാണു കോടിയേരി ബാലകൃഷ്ണൻ പറഞ്ഞത്. ഇതിലാർക്കും സംശയമുണ്ടെന്നു തോന്നുന്നില്ലെന്നും പിണറായി വിജയൻ പറഞ്ഞു.