പിബി യോഗം: പതിവു പത്രസമ്മേളനം ഉപേക്ഷിച്ചു മുഖ്യമന്ത്രി
Tuesday, June 2, 2020 11:57 PM IST
തിരുവനന്തപുരം: സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്നലെ ചേർന്ന സാഹചര്യത്തിലാണ് ഇന്നലെ പതിവു കോവിഡ് പത്രസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉപേക്ഷിച്ചത്. വീഡിയോ കോൺഫറൻസ് വഴി ചേർന്ന സിപിഎം പിബിയിൽ പിണറായി വിജയൻ അടക്കമുള്ളവർ തിരുവനന്തപുരത്തുനിന്നാണു പങ്കെടുത്തത്.
ഇന്നലെ പതിവ് കോവിഡ് അവലോകന യോഗവും ഇല്ലാതിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, കേരളത്തിൽനിന്നുള്ള പിബി അംഗങ്ങളായ എസ്. രാമചന്ദ്രൻ പിള്ള, എം.എ. ബേബി എന്നിവരും തിരുവനന്തപുരത്തുനിന്നാണ് വീഡിയോ കോൺഫറൻസിൽ പങ്കെടുത്തത്.