രമ്യ ഹരിദാസിനെ ഫേസ്ബുക്ക് വഴി അപകീർത്തിപ്പെടുത്തിയവർക്കെതിരെ കേസ്; പോലീസുകാരനും പ്രതി
Tuesday, June 2, 2020 12:41 AM IST
ആലത്തൂർ: രമ്യ ഹരിദാസ് എംപിക്കെതിരെ ഫേസ് ബുക്കിൽ അപകീർത്തികരമായ പോസ്റ്റിട്ട പോലീസുകാരനെതിരെ കൊല്ലങ്കോട് പോലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിക്കൽ, അപകീർത്തി പ്രചാരണം, സമൂഹമാധ്യമ ദുരുപയോഗം എന്നീ വകുപ്പുകൾ ചേർത്താണ് പറന്പിക്കുളം പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ദിനൂപിനെതിരെ കേസെടുത്തത്. എംപിയെ ഫേസ് ബുക്ക് വഴി അപമാനിച്ച വടക്കാഞ്ചേരി സ്വദേശി മുന്ന മുനാറക്, ഈ പോസ്റ്റ് ഷെയർ ചെയ്ത സന്തോഷ്, ഹരിത, റെനിൽ, ഹരി എന്നിവർക്കെതിരെ എംപി ആലത്തൂർ സ്റ്റേഷനിൽ പരാതി നൽകി.