മാർ കുര്യാളശേരി ചരമവാർഷികം ലൈവ് സംപ്രേഷണം
Monday, June 1, 2020 11:32 PM IST
ചങ്ങനാശേരി: കോവിഡ്-19 പശ്ചാത്തലത്തിൽ ഇന്നു ധന്യൻ മാർ തോമസ് കുര്യാളശേരിയുടെ ചരമവാർഷികം അനുസ്മരണ കർമങ്ങൾ വിശ്വാസികളെ പങ്കെടുപ്പിച്ചുകൊണ്ടു നടത്താൻ സാധിക്കാത്ത സ്ഥിതിയുണ്ട്. ഇന്ന് രാവിലെ ഏഴിന് ചങ്ങനാശേരി കത്തീഡ്രലിൽ ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടത്തിന്റെ മുഖ്യകാർമികത്വത്തിൽ അർപ്പിക്കുന്ന വിശുദ്ധ കുർബാനയും മറ്റ് അനുസ്മരണ കർമ്മങ്ങളും ലൈവായി ഇടയൻ മീഡിയ (E dayan media) യുട്യൂബ് ചാനലിൽ സംപ്രേഷണം ചെയ്യും.