14 ദിവസം ക്വാറന്റൈൻ നിർബന്ധം
Saturday, May 23, 2020 12:40 AM IST
തിരുവനന്തപുരം: വിമാനത്തിലും ട്രെയിനിലും വരുന്നവരുൾപ്പെടെ എല്ലാവരും 14 ദിവസത്തെ ക്വാറന്റൈനിൽ പോകണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
എന്നാൽ ഒരു ദിവസത്തെ ബിസിനസ് ആവശ്യത്തിനായും മറ്റും വിമാനത്തിൽ കേരളത്തിലെത്തുന്നവർ ഇവിടെ 14 ദിവസം ക്വാറന്റൈനിൽ കഴിയണമെന്ന് ആവശ്യപ്പെടുന്നതിൽ അർഥമില്ല. അതേദിവസം മടങ്ങുന്നവർക്ക് ക്വാറന്റൈൻ നിബന്ധന ബാധകമല്ല. കേരളത്തിലെത്തി ഇവിടെ തങ്ങുന്നവർക്കെല്ലാം 14 ദിവസം ക്വാറന്റൈൻ നിർബന്ധമാണ്.