തൊഴിലിനായി വിദേശത്തു പോകേണ്ടവർക്കു പ്രത്യേക പോർട്ടൽ
Friday, May 22, 2020 11:50 PM IST
തിരുവനന്തപുരം: തൊഴിലുമായി ബന്ധപ്പെട്ടു വിദേശത്തു പോകേണ്ടവർക്കായി പ്രത്യേക പോർട്ടൽ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിവിധ രാജ്യങ്ങളിൽ പോകേണ്ടവർക്ക് ആരോഗ്യ പരിശോധനാ സർട്ടിഫിക്കറ്റുകൾ ഇതിലൂടെ ലഭ്യമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ബസുകളിലും ഓട്ടോകളിലും അനുവദിച്ചതിൽ കൂടുതൽ ആളുകൾ യാത്ര ചെയ്യുന്നു. മാസ്ക് ധരിക്കാതെയും യാത്ര ചെയ്യുന്നുണ്ട്. ഇത്തരം സംഭവങ്ങളിൽ കേസ് എടുക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ലോക്ക്ഡൗൺ കാരണം അടഞ്ഞുകിടക്കുന്ന സ്ഥാപനങ്ങളുടെ വൈദ്യുതി ഫിക്സഡ് ചാർജിൽ ഇളവു നൽകാനും പലിശ ഒഴിവാക്കാനും നടപടിയെടുക്കാൻ കെഎസ്ഇബിക്ക് നിർദേശം നൽകി.