മസ്ജിദ് തുറന്നു; സെ​ക്ര​ട്ട​റി​ അ​റ​സ്റ്റിൽ
Tuesday, March 31, 2020 12:20 AM IST
കി​ഴ​ക്ക​മ്പ​ലം: എ​ര​പ്പും​പാ​റ​യി​ൽ ദാ​റു​സ​ലാം മസ്ജിദ് തു​റ​ന്നു മ​ഗ​രി​ബ് നി​സ്കാ​ര​ത്തി​ന് അ​നു​മ​തി ന​ല്കി​യ പ​ള്ളിക്കമ്മിറ്റി സെ​ക്ര​ട്ട​റി​ക്കെ​തി​രേ കു​ന്ന​ത്തു​നാ​ട് പോ​ലീ​സ് കേ​സെ​ടു​ത്തു. ക​ഴി​ഞ്ഞ ദി​വ​സം വൈ​കുന്നേരം ആ​റോ​ടെ​യാ​ണ് സ​ർ​ക്കാ​ർ നി​ർ​ദേ​ശം ലം​ഘി​ച്ച് മസ്ജിദ് തു​റ​ന്ന് പ്രാ​ർ​ഥ​ന​യ്ക്ക് അ​നു​മ​തി ന​ല്കി​യ​ത്. എ​ര​പ്പും​പാ​റ ഇ​ട​ശേ​രി​ക്കു​ടി അ​നീ​ഷിനെ (39) ​യാ​ണ് അ​റ​സ്റ്റു ചെ​യ്ത​ത്.


മസ്ജിദ് തു​റ​ന്നു കി​ട​ക്കു​ന്ന​തു ക​ണ്ടു പോ​ലീ​സെ​ത്തി പ​രി​ശോ​ധി​ക്കുകയായിരുന്നു. ഈസ​മ​യം നി​യ​ന്ത്ര​ണം ലം​ഘി​ച്ച് അ​ഞ്ചു പേ​ർ മസ്ജിദി​​ലെ​ത്തി​യി​രു​ന്നു. ഇ​മാം ഒ​ഴി​കെ മ​റ്റാ​രും എ​ത്ത​രു​തെ​ന്നാ​ണ് നി​ർ​ദേ​ശം. സ​ർ​ക്കാ​ർ പു​റ​ത്തി​റ​ക്കി​യ ദു​ര​ന്ത​നി​വാ​ര​ണ വി​ജ്ഞാ​പ​ന​മ​നു​സ​രി​ച്ചാ​ണ് കേ​സെ​ടു​ത്ത​തെ​ന്ന് സി​ഐ വി.​ടി. ഷാ​ജ​ൻ പ​റ​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.