ശന്പളം വാങ്ങാനായി പുറത്തിറങ്ങാം; രേഖകൾ കൈവശമുണ്ടാവണം
Tuesday, March 31, 2020 12:06 AM IST
തിരുവനന്തപുരം: ശന്പളം വാങ്ങാൻ ബാങ്കിലോ ഓഫീസിലോ പോകുന്നവർക്ക് ലോക്ക് ഡൗണിൽ ഇളവ് അനുവദിച്ചു. ഇതു സംബന്ധിച്ച് കൃത്യമായ രേഖകൾ കൈവശം ഉണ്ടാവണം. കരാർ ജീവനക്കാർ, താത്കാലിക ജീവനക്കാർ എന്നിവർ ഉൾപ്പെടെയുള്ളവർക്കും ഇത് ബാധകമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പത്രസമ്മേളനത്തിൽ അറിയിച്ചു.
ഇന്നു സർക്കാർ സർവീസിൽ നിന്നു വിരമിക്കേണ്ട ആളുകൾക്ക് ഓഫീസിലെത്തി ഔദ്യോഗികമായി ചാർജ് കൈമാറ്റം നടക്കില്ല. ഔപചാരികമായി ചാർജ് കൈമാറ്റം നടന്നില്ലെങ്കിലും അവർ വിരമിച്ചതായി കണക്കാക്കും. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ ഒരു സ്വകാര്യ സ്ഥാപനവും തൊഴിലാളികളുടെ ശന്പളം വെട്ടിക്കുറയ്ക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.