രശ്മി റോജ തുഷാര നായര്‍ പിഐബി കൊച്ചി ജോയിന്റ് ഡയറക്ടർ
Wednesday, February 26, 2020 12:30 AM IST
തിരുവനന്തപുരം: വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലുള്ള കൊച്ചി പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ജോയിന്റ് ഡയറക്ടറായി രശ്മി റോജ തുഷാര നായര്‍ ചുമതലയേറ്റു. തിരുവനന്തപുരം ദൂരദര്‍ശനില്‍ ജോയിന്റ് ഡയറക്ടറായിരുന്നു. ആറു വര്‍ഷക്കാലത്തിലധികം തിരുവനന്തപുരം ദൂരദര്‍ശന്റെ പ്രാദേശിക വാര്‍ത്താ വിഭാഗം മേധാവിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2009 ബാച്ചിലെ ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസ് ഉദ്യോഗസ്ഥയാണ്.