ഫാ. ജോണ് പടിഞ്ഞാട്ടുവയലിലിന്റെ സംസ്കാരം നാളെ
Monday, February 24, 2020 11:56 PM IST
കോതമംഗലം: നേര്യമംഗലത്തിനു സമീപം പെരിയാറിൽ വഞ്ചി മറിഞ്ഞു മരിച്ച കോതമംഗലം രൂപതാംഗവും ട്രിച്ചി സെന്റ് ജോസഫ്സ് കോളജ് എംഫിൽ വിദ്യാർഥിയുമായ ഫാ. ജോണ് പടിഞ്ഞാട്ടുവയലിലിന്റെ (33) സംസ്കാരം നാളെ 2.30 ന് രണ്ടാർ സെന്റ് മൈക്കിൾസ് പള്ളിയിൽ.
കോതമംഗലം ധർമഗിരി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് വൈകുന്നേരം നാലിന് രണ്ടാറിലുള്ള സ്വഭവനത്തിൽ എത്തിക്കും.
നാളെ 10 ന് വീട്ടിലെ ശൂശ്രൂഷകൾക്ക് ശേഷം 2.30 വരെ മൃതദേഹം രണ്ടാർ സെന്റ് മൈക്കിൾസ് പള്ളിയിൽ പൊതുദർശനത്തിന് വയ്ക്കും. 2.30ന് കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിലിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാനയോടെ പള്ളിയിലെ ശുശ്രൂഷകൾ ആരംഭിക്കും.
മൂവാറ്റുപുഴ രണ്ടാർ പടിഞ്ഞാറ്റുവയലിൽ പരേതനായ റിട്ട. പോലീസ് ഓഫീസർ ജേക്കബ് - റിട്ട. അധ്യാപിക റോസിലി ദന്പതികളുടെ മകനായ ഫാ. ജോണ് നെടിയകാട്, മാറിക, കോതമംഗലം, കദളിക്കാട്, വാഴക്കുളം പള്ളികളിൽ സഹവികാരിയായും, മേക്കടന്പ് പള്ളിയിൽ വികാരി, മൂവാറ്റുപുഴ നിർമല ഹയർ സെക്കൻഡറി സ്കൂളിൽ വൈസ് പ്രിൻസിപ്പൽ, ഹോസ്റ്റൽ വാർഡൻ എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഏക സഹോദരൻ: സോബിൻ.