പന്നിയൂര്‍ വരാഹകീര്‍ത്തി പുരസ്കാരം കൈതപ്രത്തിന്
Monday, February 24, 2020 2:32 AM IST
ആനക്കര: പന്നിയൂർ വരാഹമൂര്‍ത്തി ക്ഷേത്രത്തിന്റെ പേരിൽ പന്നിയൂർ ക്ഷേത്ര ജീര്‍ണോദ്ധാരണ കമ്മിറ്റി ഏര്‍പ്പെടുത്തിയ നാലാമത് പന്നിയൂർ വരാഹകീര്‍ത്തി പുരസ്കാരം കൈതപ്രം ദാമോദരൻ നമ്പൂതിരിക്കു നല്‍കും.
വരാഹജയന്തിയുടെ സമാപന ദിവസമായി ഏപ്രില്‍ 12നു വൈകുന്നേരം നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ പുരസ്കാരം സമ്മാനിക്കും. പരിപാടിയുടെ ഭാഗമായി ക്ഷേത്ര തട്ടകത്തിലെ റിട്ടയർചെയ്ത അധ്യാപകരെ ആചാര്യ ദേവോ ഭവ എന്ന പരിപാടിയുടെ ഭാഗമായി ആദരിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഏപ്രിൽ നാലുമുതൽ ഏപ്രിൽ 12 വരെയാണു വരാഹജയന്തി ആഘോഷം.