ദൈവശാസ്ത്രജ്ഞരെ ആദരിച്ചു
Thursday, February 20, 2020 11:35 PM IST
കൊച്ചി: കേരള തിയളോജിക്കല്‍ അസോസിയേഷന് (കെടിഎ) പാലാരിവട്ടം പിഒസിയില്‍ ഏകദിന സെമിനാറും ദൈവശാസ്ത്രജ്ഞരെ ആദരിക്കല്‍ ചടങ്ങും സംഘടിപ്പിച്ചു.
പരിസ്ഥിതി സംരക്ഷണവും പരിപാലനവും എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച സെമിനാര്‍ സാഹിത്യകാരന് കെ.എല്‍. മോഹനവര്‍മ ഉദ്ഘാടനം ചെയ്തു. കെസിബിസി തിയോളജിക്കല്‍ കമ്മീഷന് ചെയര്മാന് ബിഷപ് മാര്‍ ടോണി നീലങ്കാവില്‍ അധ്യക്ഷത വഹിച്ചു. ആലപ്പുഴ ബിഷപ് ഡോ. ജയിംസ് ആനാപറമ്പില്‍ അനുഗ്രഹപ്രഭാഷണം നടത്തി.
നൂറോളം ദൈവശാസ്ത്രജ്ഞന്മാര് പങ്കെടുത്ത സെമിനാറില്‍ റവ. ഡോ. സജി കണയങ്കല്‍, ഡോ. മേരി റജീന, ഡോ. ജോണ്സണ് ജാമെന്റ് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. കെസിബിസി തിയളോജിക്കല്‍ കമ്മീഷന് സെക്രട്ടറി റവ. ഡോ. സ്റ്റാന്‍ലി മാതിരപ്പിള്ളി, റവ. ഡോ. ബില്‍ജു വാഴപ്പിള്ളി എന്നിവര്‍ വിവിധ സെഷനുകള്‍ മോഡറേറ്റ് ചെയ്തു. ദൈവശാസ്ത്ര മേഖലയില്‍ വിവിധ സംഭാവനകള്‍ നല്‍കിയവരെ ചടങ്ങില്‍ ആദരിച്ചു.