മത്സ്യത്തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു
Monday, February 17, 2020 1:21 AM IST
അന്പലപ്പുഴ: മത്സ്യത്തൊ ഴിലാളി കുഴഞ്ഞു വീണുമരിച്ചു. പുറക്കാട് പഞ്ചായത്ത് 17-ാം വാർഡ് പുതുവൽ സത്യന്റെ മകൻ സുമേഷ് (29) ആണ് മരിച്ചത്. ബേപ്പൂർ സ്വദേശി ഫിറോസിന്റെ ഉടമസ്ഥതയിലുള്ള അൽത്താജ് ബോട്ടിൽ ജോലി ചെയ്യുന്നതിനിടെ ശനിയാഴ്ച രാത്രിയാണു കുഴഞ്ഞു വീണത്. നീർക്കുന്നം കുപ്പി മുക്ക് കടൽത്തീരത്തുനിന്ന് ഒന്പതു നോട്ടിക്കൽ മൈൽ അകലെയായിരുന്നും സംഭവം. സഹപ്രവർത്തകർ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം നടത്തി. അമ്മ: രമ. ഭാര്യ: ശ്യാമ. ഏക മകൾ: തപസ്യ.