മിനി മുത്തൂറ്റ് ജീവനക്കാരുടെ സമരം ഒത്തുതീർന്നു
Wednesday, January 29, 2020 12:21 AM IST
കൊച്ചി: മിനി മുത്തൂറ്റ്, മുത്തൂറ്റ് മിനി നിധി എന്നിവിടങ്ങളിലെ ജീവനക്കാർ നടത്തിവന്ന സമരം ഒത്തുതീർപ്പായി.
അഡീഷണൽ ലേബർ കമ്മീഷണർ രഞ്ജിത് പി. മനോഹറിന്റെ നേതൃത്വത്തിൽ ജീവനക്കാരുടെയും മാനേജ്മെന്റിന്റെയും പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണു സമരം ഒത്തുതീർപ്പായത്. ഒത്തുതീർപ്പു വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ മാനേജ്മെന്റും ജീവനക്കാരും തമ്മിൽ നിലനിന്നിരുന്ന തൊഴിൽ പ്രശ്നങ്ങൾ അവസാനിപ്പിച്ചുള്ള കരാറിൽ ഇരുകക്ഷികളും ഒപ്പുവച്ചു.