ദുരിതബാധിതർ സമരംചെയ്യേണ്ട സാഹചര്യമൊഴിവാക്കണം: വി.എം. സുധീരൻ
Thursday, January 23, 2020 11:54 PM IST
തിരുവനന്തപുരം: കാസർഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതർ സെക്രട്ടേറിയറ്റിനു മുന്നിൽ സമരം നടത്തേണ്ട സാഹചര്യം ഒഴിവാക്കണമെന്ന് വി.എം. സുധീരൻ. സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കാത്ത സാഹചര്യത്തിൽ ഈമാസം 30 മുതൽ എൻഡോസൾഫാൻ ദുരിതബാധിതർ സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ആരംഭിക്കുകയാണ്. കഴിഞ്ഞവർഷം ജനുവരിയിൽ ദുരിതബാധിതരുടെ അമ്മമാർ നടത്തിയ സമരത്തത്തുടർന്നുണ്ടാക്കിയ ഒത്തുതീർപ്പു നിർദേശങ്ങൾ ഇതേവരെ നടപ്പാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.