ഗവർണറുടെ നടപടി അനുചിതം: കാനം
Saturday, January 18, 2020 12:05 AM IST
തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ സുപ്രീംകോടതിയിൽ പോയത് ഭരണഘടനാപരമാണെന്നും ഇക്കാര്യത്തിൽ ഗവർണറുടെ അഭിപ്രായം തേടേണ്ടതില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കോടതിയിൽ പോകുന്നതിൽ ഗവർണറുടെ അഭിപ്രായം തേടണമെന്ന് ഒരു നിയമത്തിലും പറയുന്നില്ല. എന്നാൽ സർക്കാരിനെതിരെ മാധ്യമങ്ങളോട് എന്തും വിളിച്ചു പറയുന്ന ഗവർണറുടെ നടപടി അനുചിതമാണെന്ന് കാനം രാജേന്ദ്രൻ പത്രസമ്മേളനത്തിൽ പറഞ്ഞു.