കോം ഇന്ത്യ ഭാരവാഹികൾ
Saturday, December 14, 2019 12:56 AM IST
തിരുവനന്തപുരം: കേരളത്തിലെ ഓൺലൈൻ മാധ്യമ സംഘടനയായ കോൺഫെഡറേഷൻ ഓഫ് ഓൺലൈൻ മീഡിയ (കോം ഇന്ത്യ)യുടെ പുതിയ പ്രസിഡന്റായി വിൻസെന്റ് നെല്ലിക്കുന്നേലിനെയും (സത്യം ഓൺലൈൻ), സെക്രട്ടറിയായി അബ്ദുൾ മുജീബിനെയും (കാസർഗോഡ് വാർത്ത), ട്രഷററായി കെ.കെ. ശ്രീജിത്തിനെയും (ട്രൂവിഷൻ വാർത്ത) തെരഞ്ഞെടുത്തു.
മുതിർന്ന മാധ്യമപ്രവർത്തകൻ ആർ. ഗോപീകൃഷ്ണനെ രക്ഷാധികാരിയായി നാമനിർദേശം ചെയ്തു. വൈസ് പ്രസിഡന്റായി സോയിമോൻ മാത്യു, ജോയിന്റ് സെക്രട്ടറിമാരായി അജയ് മുത്താന, കെ. ബിജുനു എന്നിവരെയും തെരഞ്ഞെടുത്തു.