അധികാരികളുടെ ഭാഗത്തു കുറ്റകരമായ അനാസ്ഥ: മന്ത്രി
Friday, November 22, 2019 1:11 AM IST
തിരുവനന്തപുരം: ബത്തേരിയിൽ പെണ്കുട്ടി പാമ്പു കടിയേറ്റു മരിച്ച സംഭവത്തിൽ അധികാരികളുടെ ഭാഗത്തുനിന്നു കുറ്റകരമായ അനാസ്ഥ ഉണ്ടായതായാണ് പ്രാഥമിക റിപ്പോർട്ടെന്നു വിദ്യാഭ്യാസ മന്ത്രി പ്രഫ. സി.രവീന്ദ്രനാഥ്. ക്ലാസിൽ വിദ്യാർഥികൾ ചെരിപ്പ് ഇടരുതെന്ന ഒരു നിർദേശവും വിദ്യാഭ്യാസ വകുപ്പ് നല്കിയിട്ടില്ല.
സംഭവത്തിൽ വിദ്യാഭ്യാസവകുപ്പ് അന്വേഷണം നടത്തും. സംഭവത്തിൽ കൂടുതൽ പേർ കുറ്റക്കാരെന്നു കണ്ടാൽ അവർക്കെതിരേയും നടപടി കൈക്കൊള്ളുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സംഭവത്തിൽ അടിയന്തരമായി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനും സ്കൂളിൽ ഇതുപോലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനാവശ്യമായ നടപടികൾ ഉടൻ സ്വീകരിക്കാനും മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് പൊതു വിദ്യാഭ്യാസ ഡയറക്ടർക്കു നിർദേശം നൽകി.