വാഗമണിൽ മാസങ്ങൾ പഴക്കമുള്ള അസ്ഥികൂടം കണ്ടെത്തി
Monday, November 18, 2019 12:49 AM IST
ഈരാറ്റുപേട്ട: വാഗമണ്‍ കാരികാടിന് താഴെ നിന്നു മാസങ്ങൾ പഴക്കമുള്ള അസ്ഥികൂടം കണ്ടെത്തി. ആറുമാസം മുന്‍പ് കാണാതായ പ്രദേശവാസി കുട്ടന്റെ അസ്ഥികൂടമെന്ന് പ്രാഥമിക നിഗമനം. ശാസ്ത്രീയ പരിശോധനകൾക്ക് ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂ എന്ന് പോലീസ് പറഞ്ഞു. കുട്ടൻ ഉപയോഗിച്ചിരുന്ന സാധനങ്ങൾ അസ്ഥികൂടത്തിന് അടുത്ത് നിന്നും കണ്ടെടുത്തു. കുട്ടന്റെ സഹോദരിയാണ് ഇവ തിരിച്ചറിഞ്ഞത്. ഞായറാഴ്ച രാവിലെയാണ് അസ്ഥികൂടം കണ്ടെത്തിയത്. ഈരാറ്റുപേട്ട പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.