മാവോ ഭീഷണി; മുഖ്യമന്ത്രിയുടെ സുരക്ഷ കർക്കശമാക്കി
Saturday, November 16, 2019 12:58 AM IST
തിരുവനന്തപുരം: മാവോവാദികൾ പരസ്യമായി ഭീഷണി മുഴക്കിയ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷ കൂടുതൽ കർക്കശമാക്കി. മുഖ്യമന്ത്രിക്ക് അധിക സുരക്ഷാ ക്രമീകരണം ഒരുക്കാനാണു നിർദേശം.
നേരത്തെ മഞ്ചക്കണ്ടി പോലീസ് വെടിവയ്പിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിക്കു കൂടുതൽ സുരക്ഷാ ക്രമീകരണം ഒരുക്കാൻ നിർദേശിച്ചിരുന്നു. അന്നു മുഖ്യമന്ത്രിയുടെ യാത്രയിലും പൊതുപരിപാടികളിലും അടക്കം കൂടുതൽ സുരക്ഷ ഏർപ്പെടുത്തിയിരുന്നു. മറ്റു ചില മന്ത്രിമാരുടെ സുരക്ഷാ ക്രമീകരണങ്ങളും കൂട്ടിയിട്ടുണ്ട്.