ബസുടമകൾ സെക്രട്ടേറിയറ്റ് ധർണ നടത്തി
Wednesday, November 13, 2019 11:43 PM IST
തിരുവനന്തപും: സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകൾ സെക്രട്ടേറിയറ്റിനു മുന്നിലേയ്ക്കു മാർച്ചും തുടർന്നു ധർണയും നടത്തി.
ധർണാസമരം വി.ഡി. സതീശൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പൊതുമേഖലയെയും സ്വകാര്യ മേഖലയെയും ഒരുപോലെ സംരക്ഷിക്കത്തക്ക നിലയിൽ ഒരു ഗതാഗത നയം രൂപീകരിക്കുക, വിദ്യാർഥികളുടെ യാത്രാനിരക്ക് ഉൾപ്പെടെ ബസ് ചാർജ് വർധിപ്പിക്കുക, സ്വകാര്യ ബസുകളിലേതു പോലെ കെഎസ്ആർടിസിയിലും വിദ്യാർഥികൾക്കു യാത്രാ സൗജന്യം നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാർച്ച് സംഘടിപ്പിച്ചത്.