ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞു
Wednesday, November 13, 2019 11:34 PM IST
തിരുവനന്തപുരം: കഴിഞ്ഞ രണ്ടു വർഷം തിരുവിതാംകൂർ ദേവസ്വം ബോർഡുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനങ്ങൾ എടുക്കാനും ബോർഡിന്റെ പ്രവർത്തനം സുഗമമാക്കാനും കഴിഞ്ഞതായി സ്ഥാനമൊഴിയുന്ന ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ.
ക്ഷേത്രങ്ങളുടെ വികസനപ്രവർത്തനങ്ങൾക്കാവശ്യമായ നടപടികളും അന്യാധീനപ്പെട്ട ക്ഷേത്ര സ്വത്തുക്കളും ഭൂമിയും തിരിച്ചു പിടിക്കാനുള്ള ശ്രമങ്ങളും ഇക്കാലയളവിൽ നടത്തി.
ശബരിമലയിൽ ദേവസ്വം ബോർഡിന്റെ കൈവശം ഉണ്ടായിരുന്നു 50 ഏക്കർ ഭൂമി ജോയിന്റ് സർവേയിലൂടെ 94 ഏക്കറായി നേടിയെടുക്കാൻ ബോർഡിനു കഴിഞ്ഞിട്ടുണ്ടെന്നും പ്രസിഡന്റ് എം. പത്മകുമാറും ബോർഡ് അംഗം കെ.പി ശങ്കരദാസും സ്ഥാനമൊഴിയുന്നതിനു മുന്നോടിയായി നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞു.