എൻജി. പ്രവേശന പരീക്ഷ ഏപ്രിൽ 20, 21 തീയതികളിൽ
Friday, November 8, 2019 1:09 AM IST
തിരുവനന്തപുരം: 2020-21 അധ്യയന വർഷത്തെ കേരള എൻജിനിയറിംഗ് പ്രവേശന പരീക്ഷ ഏപ്രിൽ 20, 21 തീയതികളിൽ നടത്തും. രാവിലെ 10 മുതൽ 12.30 വരെയാണു പരീക്ഷ.
പേപ്പർ - 1 ഫിസിക്സ് ആൻഡ് കെമിസ്ട്രി -ഏപ്രിൽ 20,
പേപ്പർ - 2 മാത്തമാറ്റിക്സ് -ഏപ്രിൽ 21 എന്നിങ്ങനെയാണു പരീക്ഷാ ക്രമം. കേരളത്തിലെ വിവിധ എൻജിനിയറിംഗ് കോഴ്സുകളിൽ പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ സംസ്ഥാന പ്രവേശനപരീക്ഷാ കമ്മീഷണർ നടത്തുന്ന എൻജിനിയറിംഗ് പ്രവേശന പരീക്ഷ എഴുതി നിശ്ചിത യോഗ്യത നേടിയിരിക്കണം.
ഫോൺ: 0471-2332123, 2339101, 102, 103, 104.