മുന്നണികൾക്കെതിരേ ഒാർത്തഡോക്സ് വൈദികരുടെ പത്രസമ്മേളനം
Sunday, October 20, 2019 12:37 AM IST
തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിൽ ഇടതു- വലതു മുന്നണികൾക്കു വോട്ടു ചെയ്യരുതെന്ന് ഓർത്തഡോക്സ് വൈദികൻ ഫാ. വർഗീസ് കരുന്പനക്കൽ. കേസരി സ്മാരകത്തിൽ വിളിച്ച പത്രസമ്മേളനത്തിൽ ബിജെപി ന്യൂനപക്ഷ മോർച്ച സംസ്ഥാന സെക്രട്ടറി ഡാനി ജെ. പോളിന്റെ സാന്നിധ്യത്തിൽ പത്രസമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം.
യാക്കോബായ വിഭാഗത്തിന്റെ കൈവശമുള്ള പള്ളികൾ ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറണമെന്ന കോടതിവിധി നടപ്പാക്കുന്നതിൽ എൽഡിഎഫും യുഡിഎഫും അലംഭാവം കാണിക്കുന്നതായി അദ്ദേഹം ആരോപിച്ചു.സഭയുടെ ഔദ്യോഗിക നിലപാട് സഭാധ്യക്ഷൻ വെളിപ്പെടുത്തിയിട്ടുള്ളതായി പത്രസമ്മേളനത്തിൽ പങ്കെടുത്ത ഓർത്തഡോക്സ് സഭാ മാനേജിംഗ് കമ്മിറ്റിയംഗം കൂടിയായ ഫാ. കെ.കെ. തോമസ് ചോദ്യത്തിന് ഉത്തരമായി പറഞ്ഞു.
ബിജെപി ന്യൂനപക്ഷ മോർച്ചയുടെ കൊല്ലം, കോട്ടയം, എറണാകുളം തുടങ്ങിയ ജില്ലകളിലെ വിവിധ ഭാരവാഹികൾക്കൊപ്പമാണു വൈദികർ പത്രസമ്മേളനത്തിനെത്തിയത്.