തുടർച്ചയായ അഞ്ചു ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല
Sunday, September 22, 2019 12:56 AM IST
തിരുവനന്തപുരം: അടുത്ത വ്യാഴാഴ്ച മുതൽ തുടർച്ചയായ അഞ്ചു ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല. ആറാം ദിവസം പ്രവർത്തിക്കുന്ന ബാങ്കുകൾക്ക് അടുത്ത ദിവസം വീണ്ടും അവധിയാണ്.
ഈ മാസം 26, 27 തീയതികളിൽ ദേശീയതലത്തിൽ ബാങ്ക് ഓഫീസർമാർ പണിമുടക്കുന്നതു മൂലമാണു ബാങ്ക് ഇടപാടുകൾ നടക്കാതെ പോകുന്നത്. 28 നാലാം ശനി പ്രമാണിച്ചും 29 ഞായറാഴ്ച ആയതിനാലും ബാങ്കുകൾക്ക് അവധിയാണ്. 30ന് അർധവാർഷിക കണക്കെടുപ്പായതിനാൽ ബാങ്ക് ഇടപാടുകൾ ഉണ്ടാകില്ല. ഒക്ടോബർ ഒന്ന് പ്രവൃത്തിദിനമാണ്. അടുത്ത ദിവസം ഗാന്ധിജയന്തി പ്രമാണിച്ച് അവധി.