സിമിക്കേസ് പ്രതിയുടെ പിതാവ് കുഴഞ്ഞുവീണു മരിച്ചു
Wednesday, September 18, 2019 11:43 PM IST
ആലുവ: സിമിക്കേസുമായി ബന്ധപ്പെട്ട് ഭോപ്പാൽ ജയിലിൽ കഴിയുന്ന അൻസാർ നദ്വിയുടെ പിതാവ് ആലുവ കുഞ്ഞുണ്ണിക്കര പെരുന്തോലിൽ അബ്ദുൾ റസാഖ് (68) കുഴഞ്ഞുവീണ് മരിച്ചു.
കേസ് സംബന്ധമായ യാത്രയ്ക്കിടയിൽ ഇൻഡോറിൽ നിന്നു ഭോപ്പാലിലേക്ക് പോകാനായി ഇന്നലെ പുലർച്ചെ ആറോടെ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കാത്തിരിക്കുന്പോഴാണ് അദ്ദേഹം കുഴഞ്ഞ് വീണത്.