മഞ്ഞപ്പിത്തം ബാധിച്ചു യുവഎൻജിനിയർ മരിച്ചു
Wednesday, September 18, 2019 11:36 PM IST
കുറവിലങ്ങാട്: മഞ്ഞപ്പിത്തം ബാധിച്ചു യുവഎൻജിനിയർ മരിച്ചു. ചെന്നൈയിൽ എൻജിനിയറായി ജോലി ചെയ്തിരുന്ന കുര്യനാട് മടുക്കനിരപ്പിൽ മനു മോഹന(28)നാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.
ഓണാഘോഷത്തിനായി കഴിഞ്ഞ ആഴ്ചയിൽ നാട്ടിലെത്തിയ മനുവിനെ ഛർദി അനുഭവപ്പെട്ടതോടെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കാരിത്താസിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
മോഹനൻ- അംബിക ദന്പതികളുടെ മകനായ മനു കോതമംഗലത്ത് എൻജിനിയറിംഗ് പാസായതോടെ ഇതരസംസ്ഥാനങ്ങളിൽ ജോലി നേടുകയായിരുന്നു. കഴിഞ്ഞ നാലു വർഷമായി ചെന്നൈയിൽ ജോലി ചെയ്തുവരികയായിരുന്നു. സംസ്കാരം ഇന്ന് 10.30ന് വീട്ടുവളപ്പിൽ. അമ്മ അംബിക നെച്ചൂർ പുളിഞ്ചോട്ടിൽ കുടുംബാംഗമാണ്. അഞ്ജന ഏക സഹോദരിയാണ്.