ഡോ. ജോർജ് തയ്യിലിന് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്
Monday, September 16, 2019 11:44 PM IST
കൊച്ചി: ദീർഘകാലത്തെ ആതുരസേവനത്തെയും പൊതുജനങ്ങൾക്കായുള്ള ഹൃദ്രോഗ ബോധവത്കരണ ഗ്രന്ഥരചനയെയും പരിഗണിച്ചു കേരള സർക്കാർ ടൂറിസം വകുപ്പും മംഗളവും ചേർന്ന് ഏർപ്പെടുത്തിയ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡിനു ഡോ. ജോർജ് തയ്യിൽ അർഹനായി. എറണാകുളം ലൂർദ് ആശുപത്രിയിൽ ഹൃദ്രോഗവിഭാഗത്തിന്റെ സ്ഥാപകതലവനും സീനിയർ കണ്‍സൾട്ടന്റുമായ ഡോ. തയ്യിൽ ആറു ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്.